നെയ്യാറ്റിൻകര :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് നടത്തി വരുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഒരു ദിവസത്തെ ആഹാരത്തിന്റെ തുക കൊല്ലയിൽ നിറകത്തല ശ്രീഭദ്രകാളി ദേവീക്ഷേത്ര ട്രസ്റ്റ് സ്പോൺസർ ചെയ്തു.ട്രസ്റ്റ് സെക്രട്ടറി എം.കൃഷ്ണൻകുട്ടനായർ,ജോയിന്റ് സെക്രട്ടറി ആർ.ശശികുമാർ,ഭരണ സമിതി അംഗം സി.ബിനു എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് തുക കൈമാറി.