ചിറയിൻകീഴ് : മംഗലപുരം പഞ്ചായത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.കമ്മ്യൂണിറ്റി കിച്ചൻ വഴി 320 പേർക്കുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വീടുകളിൽ എത്തിക്കുകയും 315 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തുവെന്നും പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അറിയിച്ചു. മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിഫ ബീഗം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ,വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ,ഡോ.മിനി.പി.മണി,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വികാസ്,അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.