നെയ്യാറ്റിൻകര:കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം നെയ്യാറ്റിൻകര ഡിപ്പോയിൽ മാസ്ക് നിർമ്മാണം ആരംഭിച്ചു.യൂണിറ്റിൽ പ്രവർത്തിക്കുന്ന ഡ്രൈവർ,മെക്കാനിക്,ഇൻസ്പെക്ടർ,സെക്യൂരിറ്റി വിഭാഗം ജീവനക്കാർക്കും പൊതുഗതാഗതം പുനരാരംഭിക്കുമ്പോൾ എല്ലാ വിഭാഗം ജീവനക്കാർക്കും മാസ്ക് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.മാസ്ക് നിർമ്മാണത്തിനുള്ള പരിശീലനം ഓൺലൈനായി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ.സതീഷ് കുമാർ,ചാർജ് മാൻ എസ്.ബിജു എന്നിവരെ ചുമതലപ്പെടുത്തിയതായി എ.ടി.ഒ പള്ളിച്ചൽ സജീവ് അറിയിച്ചു.