kitchen

വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്ത് കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിന് കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്. ഇതിലേക്കായി സ്വരൂപിച്ച തുക മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പിന് കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു.എസ്.നായർ, കോൺഗ്രസ് നേതാക്കളായ മഹേഷ് ചേരിയിൽ, നെല്ലനാട് ഹരി, കീഴായിക്കോണം അജയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.അനിൽ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.