പാറശാല:ചെങ്കൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമുള്ള സാധനങ്ങൾ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം കെെമാറി. മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ സാധനങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം ജയറാം,മേൽശാന്തി കുമാർ മഹേശ്വരം,ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ,പള്ളിമംഗലം പ്രേംകുമാർ എന്നിവർ പങ്കെടുത്തു.