വെഞ്ഞാറമൂട്: കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, സായി ഗ്രാമം എന്നിവ സംയുക്തമായി ആറ്റിങ്ങൽ ഡിവിഷൻ പരിധിയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ലഘുഭക്ഷണം നൽകി. ലഘുഭക്ഷണ വിതരണോദ്ഘാടനം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.ബി. ബേബി, കെ.പി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ, ട്രഷറർ വിനോദ് കുമാർ കെ.പി.എ ജില്ലാ സെക്രട്ടറി കിഷോർ ട്രഷറർ ബിനു സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണലാൽ വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ.വിജയരാഘവൻ, സി.പി.ഒ മഹേഷ്, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.