ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പ്രേംനസീർ സ്പോർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും നൽകി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ക്ലബിന്റെ മുഖ്യരക്ഷാധികാരി മണികണ്ഠൻ നിന്നും വിഭവങ്ങൾ ഏറ്റുവാങ്ങി.പഞ്ചായത്ത് സെക്രട്ടറി അജില അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സരിത,പഞ്ചായത്ത് മെമ്പർ മോനി ശാർക്കര,ആസൂത്രണ സമിതി അംഗങ്ങളായ ജി.വ്യാസൻ,വി.വിജയകുമാർ,ക്ലബ് പ്രസിഡന്റ് അഡ്വ.യു.സലിം ഷാ,സെക്രട്ടറി ജി.ബാലു,അംഗങ്ങളായ വിജയൻ, കബീർ, ശശാങ്കൻ, സുധീഷ് പ്രേംനസീർ കുടുംബാംഗം മിറാജ് എന്നിവർ പങ്കെടുത്തു.