നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 239 ആയി കുറഞ്ഞു.കഴിഞ്ഞ ദിവസം 284 പേരെ നിരീക്ഷണത്തിനായി നെയ്യാറ്റിൻകര കോവിഡ് ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ 45 പേരെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.2029 പേർക്കാണ് ഇന്ന് മണ്ഡലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം വിതരണം ചെയ്തതെന്ന് കെ.ആൻസലൻ എം.എൽ.എ അറിയിച്ചു.