ബാലരാമപുരം:നെല്ലിമൂട് നോർത്ത് റസിഡൻസ് അസോസിയേഷൻ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ലോക് ‌‌ഡൗണിനെ തുടർന്ന് നിരാലംബരായ കുടുംബങ്ങൾക്ക് ഈസ്റ്രർ-വിഷു പ്രമാണിച്ചാണ് കിറ്റുകൾ വിതരണം ചെയ്തത്.ഒപ്പം നാളികേരവും നൽകി. അസോസിയേഷൻ രക്ഷാധികാരി നെല്ലിമൂട് പ്രഭാകരൻ കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.എൻ.എൽ.ശിവകുമാർ,​ എം.കെ.റിജോഷ്,​വൈ.ജയകുമാർ,​എം.ആർ.വിജയദാസ്,ടി.ശ്രീകുമാർ, എം.എസ്.മതീഷ്,​ജെ.എസ്.ജോസ്,​ഉഷ,​കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.