mash

കിളിമാനൂർ: ലോക്ക് ഡൗൺ സമയം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് കൂട്ടാകാൻ വെഞ്ഞാറമൂട് സ്വദേശിയായ മനുകുമാർ. പരിക്ഷാച്ചൂടിനിടെയുണ്ടായ ലോക്ക് ഡൗൺ പ്രഖ്യാപനം കേരളത്തിലെ വിദ്യാഭ്യാസ കലണ്ടറിന്റെയും താളം തെറ്റിച്ചു. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷ ഉപേക്ഷിച്ചെങ്കിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇനിയും നടക്കാനുണ്ട്. വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറയ്‌ക്കുകയാണ് മനുകുമാറിന്റെ ക്ലാസുകളുടെ ലക്ഷ്യം.

പഠിക്കലും പഠിപ്പിക്കലും
നിലമേൽ വൊക്കേഷണൽ ഗവ. സ്‌കൂൾ അദ്ധ്യാപകനായി ജോലി ചെയ്യുന്ന മനുകുമാറിന് സൈക്കോളജി, കൊമേഴ്‌സ്, സുവോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുണ്ട്. അദ്ധ്യാപകനായിരിക്കുന്നതിനേക്കാൾ 'കുട്ടി 'ആയിരിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം.. നിലവിൽ എം.എസ്.ഡബ്ല്യുവിന് പഠിക്കുകയാണ് മനുകുമാർ. കണക്കിനെ കുട്ടികളുടെ കൂട്ടുകാരനാക്കാൻ പ്രത്യേക പഠനരീതികളാണ് മനുകുമാർ സ്വീകരിക്കുന്നത്.

വിദ്യാഭ്യാസം കൂട്ടായ്‌മ

കുട്ടികൾക്കും അദ്ധ്യാപകർക്കും സഹായം നൽകാൻ ' വിദ്യാഭ്യാസം ' വാട്സ്ആപ്പ് കൂട്ടായ്‌മ എന്ന ആശയം മുന്നോട്ടുവച്ചത് മനുകുമാറാണ്. കേരളത്തിലെ 50ഓളം അദ്ധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ക്രിയാത്‌മകവും സർഗാത്മകമായ അറിവും വിനോദവും പങ്കുവയ്‌ക്കുന്നുണ്ട്. ' ആയിരം അഗ്നിച്ചിറകുകൾ ' പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ 1256 കുട്ടികളുടെ വീട്ടിൽ ലൈബ്രറി സജ്ജമാക്കിയ ദൗത്യത്തിൽ പങ്കാളിയായി ദേശീയ അവാർഡും മനുകുമാർ നേടിയിട്ടുണ്ട്.

മനുകുമാറിന്റെ പ്രവർത്തനങ്ങൾ

 അദ്ധ്യാപകർക്കുള്ള മൈൻഡ് പവർ ട്രെയിനിംഗ്

 പാഠപുസ്‌തകങ്ങളിലെ കവിതാലാപനം
 കണക്കിലെ എങ്ങനെ രസകരമായി കൈകാര്യം ചെയ്യാം

 വ്യത്യസ്‌ത കൃഷിരീതികൾ പരിശീലനം

 അടുക്കളയിലെ ആരോഗ്യം ക്ലാസുകൾ