raju

കാട്ടാക്കട:ആദിവാസി മേഖലയിൽ കൃഷിക്ക് വേണ്ട സൗകര്യമൊരുക്കുമെന്നും വനിക മാതൃകയെന്നും മന്ത്രി കെ.രാജു.കോട്ടൂരിൽ കൈത്തോട് സെറ്റിൽമെന്റിൽ വനിക - ജൈവകൃഷിയും പച്ചക്കറി കിറ്റ് വിതരണവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ,വൈസ് പ്രസിഡന്റ് ജിഷ്ണ കൃഷ്ണൻ,ബ്ലോക്ക് അംഗംമിനി,വാർഡ് മെമ്പർ രമേഷ്,ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാർ, വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനി,എ.ബി.പി.ഡെപ്യൂട്ടി വാർഡൻ എൻ.വി.സതീശൻ സെഷൻ ഫോസ്റ് ഓഫീസർ ഐ.കെ.സിനുകുമാർ,എന്നിവർ സംസാരിച്ചു.ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഡിവിഷനിലെ എ.ബി.പി, നെയ്യാർ, പേപ്പാറ റേഞ്ച്കളിലെയും ടെറിറ്റോറിയൽ ഡിവിഷനിലെ പരുത്തിപ്പള്ളി റേഞ്ചിലെയും മുഴുവൻ കുടുംബങ്ങൾക്കും നൽകാനുള്ള പച്ചക്കറി കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.