കാട്ടാക്കട:കോട്ടൂർ വനമേഖലയ്ക്ക് സമീപം വട്ടക്കരിയ്ക്കകത്ത് വ്യാജച്ചാരായ നിർമ്മാണം നടത്തിയയാളെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടർ മുണ്ടണി തടത്തരികത്ത് പുത്തൻ വീട്ടിൽ അലക്സ് എന്നുവിളിക്കുന്ന (പ്രദീപ്-28)ആണ് അറസ്റ്റിലായത്.35ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇയാളിൽ നിന്നു പിടിച്ചെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയറെയിഡിൽ പൊലീസ് എത്തുമ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ആനകളെ വിരട്ടി ഓട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു.ഇൻസ്പെക്ടർ മണികണ്ഠനുണ്ണി,സബ് ഇൻസ്പെക്ടർ എസ്.സാജു,പൊലീസ് ഉദ്യോഗസ്ഥരായ ശ്യാംകിരൺ,രമേശൻ,അനിൽ,ആനന്ദ്,സേവ്യർ എന്നിവർ റെയിഡിൽ പങ്കെടുത്തു