കിളിമാനൂർ:വാമനപുരം നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇൻഡ്രോയൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് 10,000 മാസ്കുകൾ നിർമ്മിച്ചു നൽകി.കമ്പനി ചെയർമാൻ ജെ.സുഗതന്റെ നിർദ്ദേശാനുസരണം ഗ്രൂപ്പ് സീനിയർ ഡയറക്ടർ എൻ.മധുസൂദനൻ മാസ്കുകൾ ഡി.കെ.മുരളി എം.എൽ.എയ്ക്ക് കൈമാറി.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അനിൽകുമാർ,പാങ്ങോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ബാബു എന്നിവർ പങ്കെടുത്തു.