തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെലവ് ചുരുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

നിയമസഭാ സെക്രട്ടേറിയറ്റിൽ പുതിയ തസ്തിക മരവിപ്പിക്കും. നിയമസഭാ സമിതികളുടെ പഠനയാത്രകൾ നിയന്ത്രിക്കും. എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുള്ള അനുമതി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടും.

തിരുവനന്തപുരം കോർപ്പറേഷന്റെ സാമൂഹ്യ അടുക്കളയിലേക്ക് നിയമസഭാ ജീവനക്കാർ ദിവസവും 200 ഭക്ഷണപ്പൊതികൾ നൽകുന്നതായി സ്പീക്കർ അറിയിച്ചു.