covid-

നാസിക്: കൊവിഡ് ബാധിച്ചെന്നു കരുതി മഹാരാഷ്ട്രയിൽ 31കാരൻ ആത്മഹത്യ ചെയ്തു.

നാസിക് ചെഹെദി നിവാസിയായ പ്രതിക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയി

ൽ കണ്ടെത്തിയത്. കൊവിഡ് ബാധിച്ചിരിക്കാമെന്നു പറയുന്ന ആത്മഹത്യാ കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തു.

പ്ലംബർ ആയി ജോലി ചെയ്തിരുന്ന പ്രതിക് തൊണ്ടയ്ക്ക് അസുഖം ബാധിച്ചതിനെതുടർന്ന് പ്രദേശത്തെ സ്വകാര്യ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. കൊവിഡ് ബാധിച്ചതാകാമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പ്രതികിന്റെ സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.