തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളെ ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി.പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്, ജില്ലാ സെക്രട്ടറി ജെനറ്റ് ക്ലീറ്റസ് എന്നിവർ ആവശ്യപ്പെട്ടു.

ചെക്ക്‌പോസ്റ്റുകളിലെ അനാസ്ഥ കൊണ്ടാണ് ചീഞ്ഞതും ഫോർമാലിൻ ചേർത്തതുമായ മത്സ്യം സംസ്ഥാനത്തെത്തുന്നത്. ചീഞ്ഞ മത്സ്യം കൊണ്ടുവരുന്നവർക്ക് വൻപിഴ ചുമത്തണം. ചെക്ക്പോസ്റ്റിലെ പരിശോധനയിൽ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മത്സ്യമേഖലയിലെ ഇടത്തട്ടുകാരെ ഒഴിവാക്കി കൊല്ലം, ആലപ്പുഴ,എറണാകുളം ജില്ലകളിൽ ഫിഷ് ലാൻഡിംഗ് സെൻറ്ററുകളിൽനിന്നു മത്സ്യഫെഡ് മത്സ്യമെടുത്തു മത്സ്യവിൽപ്പനക്കാർക്ക് നൽകുന്നത് അഭിനന്ദനീയമാണെന്നും ഭാരവാഹികൾ പറഞ്ഞു.