തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരസഭയുടെ സഹായത്തോടെ ആരംഭിക്കുന്ന രണ്ടാമത്തെ ജനകീയ ഹോട്ടലിന് പി.എം.ജിയിലെ പ്ലാനറ്റേറിയം കോമ്പൗണ്ടിൽ തുടക്കമായി. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. വി.കെ. പ്രശാന്ത് എം.എൽ.എ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ, കുടുംബശ്രീ ജില്ലാ കോ ഒാർഡിനേറ്രർ ഡോ.കെ.ആർ. ഷൈജു, ഷാനി നിജാം എന്നിവർ പങ്കെടുത്തു. ആദ്യദിനം 300 ഓർഡർ ലഭിച്ചു. എസ്.എം.വി സ്‌കൂളിന് എതിർവശം ആരംഭിച്ച ജനകീയ ഹോട്ടൽ വഴി ദിവസവും 2000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. വള്ളക്കടവ് എൻ.എസ് ഡിപ്പോയിൽ മൂന്നാമത്തെ ജനകീയ ഹോട്ടൽ ഇന്ന് ആരംഭിക്കും. www.covid19tvm. com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാം. ഭക്ഷണം ആവശ്യമുള്ളവർ തലേ ദിവസം വൈകിട്ട് 8ന് മുമ്പ് ഓർഡറുകൾ നൽകണം. പുതിയ നമ്പരുകൾ: 9496434448, 9496434449, 9496434450.