തിരുവനന്തപുരം: ഡോക്ടറെ കാണാൻ പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കമുള്ള വിവരങ്ങളും ഉണ്ടെങ്കിൽ പൊലീസ് തടയരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. ഡോക്ടറെ കാണാൻ പോകുന്ന മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ഇങ്ങനെ പോകുന്നവർ സാമൂഹിക അകലം പാലിക്കണം. സംശയം തോന്നുന്ന പക്ഷം പൊലീസ് ഉദ്യോഗസ്ഥർക്ക് ഡോക്ടറെ ഫോണിൽ വിളിച്ച് ചോദിക്കാം. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അതിനു മുതിരാവൂ.