തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മന്ത്രി എ.സി. മൊയ്തീൻ അഭിനന്ദിച്ചു. മതിയായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജാഗ്രതയോടെ കർത്തവ്യം നിർവഹിക്കാൻ കഴിയണം. നാട്ടിൽ ഒരാളും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. കമ്മ്യൂണിറ്റി കിച്ചണുകൾ നല്ല നീക്കമാണെന്നും മന്ത്രി പറഞ്ഞു.