തിരുവനന്തപുരം :ഇന്നലെ ലഭിച്ച 108 പരിശോധനാഫലവും നെഗറ്റീവായതോടെ ജില്ലയ്ക്ക് വീണ്ടും ആശ്വാസദിനം. ഇന്നലെ പുതുതായി 136 പേർ രോഗനിരീക്ഷണത്തിലായി. 687 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ ആകെ 4180 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. വിവിധ ആശുപത്രികളിൽ ഇന്നലെ രോഗ ലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 51 പേരും ജനറൽ ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 3 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 5 പേരും എസ്.എ.റ്റി ആശുപത്രിയിൽ 5 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 23 പേരും ഉൾപ്പെടെ 101 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇനി 156 പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇന്നലെ 121 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
കൊവിഡ് കെയർ സെന്ററുകൾ
കരുതൽ നിരീക്ഷണത്തിനായി ഐ.എം.ജി ഹോസ്റ്റലിൽ 40 പേരെയും വേളി സമേതി ഹോസ്റ്റലിൽ 5 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 15 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്കൂളിൽ 42 പേരെയും താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 102 പേർ നിരീക്ഷണത്തിലുണ്ട്.
കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -4383
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -4180
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -101
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 102
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -136