pinarayi-vijayan

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ സ്പിംഗ്ലർ പി.ആർ കമ്പനി അല്ലെന്നും ഇവർ ശേഖരിക്കുന്ന ഡേറ്റ ഇന്ത്യയിലെ സെർവറിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

കമ്പനിയുടെ സോഫ്റ്റ്‌വെയറിനോ സേവനത്തിനോ കേരളം പണം നൽകുന്നില്ല. പ്രവാസികളെപ്പോലെ സ്പിംഗ്ലറും കേരളത്തെ സഹായിക്കുന്നുണ്ട്. കമ്പനിയുടെ സ്ഥാപകൻ മലയാളിയാണ്. കേരളം സ്വീകരിച്ച കൊവിഡ് നിയന്ത്രണ നടപടികൾ തന്റെ വൃദ്ധരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് ഫലപ്രദമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സഹായം. കേരള ഐ.ടി വകുപ്പിന്റെ സേവനദാതാവ് കൂടിയാണ് കമ്പനി.