പാറശാല : മോട്ടോർ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ചെറുവാരക്കോണം മുണ്ടപ്ലാവിള ചാമ്പറിച്ചിവിള വീട്ടിൽ ജോർജിന്റെ മകൻ ജോസ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാതി 8 മണിയോടെ ചെറുവാരക്കോണം പോസ്റ്റ് ഓഫീസിന് സമീപം വച്ചാണ് അപകടം. ജോസിന്റെ ബൈക്ക് റോഡിന് സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വയറിംഗ് തൊഴിലാളിയാണ്. അമ്മ: സെൽവി. സഹോദരി: ജോൺസി
ഫോട്ടോ: ജോസ്