പാറശാല: 5000 കിലോ പഴകിയ മത്സ്യം ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് എറണാകുളത്തേക്ക് കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന ചൂര മത്സ്യമാണ് ആറ്റുപുറം ചെക്ക് പോസ്റ്റിനുസമീപം വച്ച് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള മത്സ്യം ഐസിട്ട് കൊണ്ടുവരികയായിരുന്നു.പിടികൂടിയ മത്സ്യം കുഴിച്ചുമൂടി.