പാറശാല: കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണ വിതരണത്തെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. കാരോട് പഞ്ചായത്തിലെ അമ്പിലിക്കോണം വാർഡിലാണ് സംഭവം. അർബുദ രോഗിക്ക് മരുന്നും ഭക്ഷണവുമായി പോയ വിഷ്‌ണു, ഷിജു, ശ്രീക്കുട്ടൻ എന്നിവരെ കോൺഗ്രസ് മെമ്പർ ആഗ്നസിന്റെ മകനും സംഘവും മർദ്ദിച്ചതായി പരാതി. എന്നാൽ പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാത്തത് ചോദ്യം ചെയ്‌തതിന് മെമ്പറുടെ മകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ഇരുകൂട്ടരും പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്തു.