തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കാനുള്ള നടപടി തുടങ്ങി. ഇതോടെ നിലവിലുള്ള മറ്റു ഒ.പി സംവിധാനങ്ങൾ സമീപത്തെ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് മാറ്റും. അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികളെയും മാറ്റും. 1.5 കോടി ചെലവിട്ടാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നത്.

എം.എൽ.എ ഫണ്ടിൽ നിന്ന് വി.കെ.പ്രശാന്ത് ഒരു കോടി രൂപ നൽകി. വെന്റിലേറ്റർ, എ.സി തുടങ്ങിയ സംവിധാനങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിക്കുന്നത്. 25 ഐ.സി.യു കിടക്കകൾ, 25 വെന്റിലേറ്ററുകൾ എന്നിവ പുതുതായി ക്രമീകരിക്കും. നിലവിൽ 29 ഐ.സി.യു കിടക്കകളും ഒമ്പത് വെന്റിലേറ്ററുകളുമാണുള്ളത്.