തിരുവനന്തപുരം: സംസ്ഥാനത്തെ സൗജന്യറേഷൻ വിതരണം റെക്കാഡ് കൈവരിച്ചു. 97 ശതമാനം പേർ സൗജന്യറേഷൻ കൈപ്പറ്റിയതായി മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പലവ്യഞ്ജന കിറ്റ് വാങ്ങാൻ സ്വന്തം റേഷൻ കടയിൽ എത്താൻ കഴിയാത്തവർക്ക് തൊട്ടടുത്ത കടയിൽ നിന്നു സത്യവാങ്മൂലം നൽകി പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്താം. നിലവിൽ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി / വാർഡ് മെമ്പർ/ കൗൺസിലർ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തണം.