തിരുവനന്തപുരം: കൊവിഡ് രോഗബാധയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെ നിരന്തരം വിമർശിക്കുന്നത് ശരിയല്ല. നരന്ദ്രമോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി ചെയ്യുന്നത് തന്നെയാണ് ചെന്നിത്തലയും ചെയ്യന്നത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി കുറെ ഫോൺവിളികൾ നടത്തുകയാണ്. പ്രതിപക്ഷം കടമ മറക്കുന്നുവെന്നും കെ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.