bengladesh

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്‍ഖ് മുജീബ് റഹ്മാൻ വധക്കേസ് പ്രതിയെ തൂക്കിലേറ്റി. മുതിർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ മജീദിനെയാണ് ധാക്കയിലെ ജയിലിൽ അർധരാത്രി തൂക്കിലേറ്റിയത്. 25 വർഷമായി ഒളിവിലായിരുന്ന അബ്ദുൽ മജീദ് ചൊവ്വാഴ്ചയാണ് പിടിയിലായത് . അബ്ദുള്‍ മജീദിന്റെ ദയാഹര്‍ജി പ്രസിഡന്റ് തള്ളിയിരുന്നു. തുര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.

ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും 1975 ൽ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ വധശിക്ഷ. ഈ കേസിലെ പ്രതികളായ മറ്റ് അഞ്ചു പേരെ 2009 ൽ തൂക്കിക്കൊന്നിരുന്നു .