കല്ലമ്പലം: കൊവിഡ് 19 നെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള സൗകര്യം കരവാരം സർവീസ് സഹകരണ ബാങ്കിലും,ശാഖകളിലും ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.ചെറിയ തുകകൾ സ്വീകരിക്കാനുള്ള കളക്ഷൻ ബോക്സിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.ആദ്യദിനം നിരവധി പേർ സംഭാവന നൽകി.വരും ദിവസങ്ങളിലും സംഭാവന സ്വീകരിക്കൽ തുടരും.ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എസ് മധുസൂദനക്കുറുപ്പ്,സെക്രട്ടറി എൻ ഊർമ്മിള,സി.പി.എം ലോക്കൽ സെക്രട്ടറി അഡ്വ.എസ്.എം. റഫീക്, മറ്റ് ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു