കല്ലമ്പലം:കൊവിഡ് - 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ മെഡിക്കൽ സൂപ്രണ്ട് ഡോ.പി.ദേവി ഭരതനിൽ നിന്നും അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ശശിധരനും,സെക്രട്ടറി ഖാലിദ് പനവിളയും ചേർന്ന് സ്വീകരിച്ച മരുന്നുകൾ അസോസിയേഷനിലെ 775 അംഗങ്ങൾക്കും വിതരണം ചെയ്തു.ഡോ.സ്മിത,ഡോ.ശ്രീലത,ആറ്റിങ്ങൽ ഹോമിയോ ആശുപത്രി ഉദ്യോഗസ്ഥരായ സജ്ന,ആശാലക്ഷ്മി, മുഹ്സിന,എന്നിവരും സൗഹൃദ റസിഡൻസ് ഭാരവാഹികളായ ശ്രീകുമാർ,എ എം.എ.റഹിം, സോമശേഖരൻ,ഷാജഹാൻ,റാഫി,നാസർ,വാഹിദ് മരുതം കോണ്ടം,ഷാജി പുന്നവിള എന്നിവർ പങ്കെടുത്തു.