air-india-

ന്യൂഡൽഹി: ഇന്ത്യയിൽ ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമായി എയർ ഇന്ത്യ വിമാനങ്ങൾ യൂറോപ്പിലേക്ക് പറക്കും. കർഷകർ ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും കയറ്റി അയയ്ക്കുന്നതിന് വേണ്ടി മാത്രമാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ലണ്ടൻ, ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കാണ് പഴങ്ങളും പച്ചക്കറികളുമായി വിമാനങ്ങൾ പറക്കുന്നത്.

ഏപ്രിൽ 14 ന് ലണ്ടനിലേക്കും 15ന് ഫ്രാങ്ക്ഫർട്ടിലേക്കുമാണ് സർവീസ്. യൂറോപ്പിലേക്ക് പോകുന്ന വിമാനങ്ങൾ അവശ്യ മെഡിക്കൽ ഉത്പന്നങ്ങളുമായിട്ടായിരിക്കും തിരിച്ചെത്തുക. രാജ്യത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിൽ എത്തിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയായ കൃഷി ഉഡാൻ പ്രകാരമാണ് വിമാനങ്ങൾ പറക്കുന്നത്.