ഇസ്ലാമാബാദ്: കൊവിഡായാലും വീരവാദത്തിന് പാകിസ്ഥാന് ഒരു കുറവുമില്ല. പാകിസ്ഥാനിൽ കൊവിഡ് പടർന്നു പിടിക്കുകയാണ്. ഒരെത്തും പിടിയുമില്ലാതെ ജനങ്ങൾ നിൽക്കുമ്പോൾ ആദ്യം കൊവിഡ് വിമുക്തമാകുന്ന രാജ്യം പാകിസ്ഥാനാകുമെന്നാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നത്.
കൊവിഡിനെ തളയ്ക്കാനായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും വിനിയോഗിക്കാനുള്ള അനുമതി ഇമ്രാൻ നൽകിയിട്ടുണ്ട്. അതേസമയം ഏറ്റവും മോശം കാര്യങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇമ്രാൻ രാജ്യത്തിന് മുന്നറിയിപ്പും നൽകി. രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭൂതപൂർവമായ പരീക്ഷണം നേരിടുകയാണെന്ന് രണ്ട് ദിവസം മുമ്പ് ഇമ്രാൻ പറഞ്ഞിരുന്നു.