കിളിമാനൂർ:കോളേജുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് 16 മണിക്കൂർ ജോലി നിർബന്ധമാക്കിയത് അറബിക് ഉൾപ്പെടെ ഏകാദ്ധ്യാപകരുള്ള വിഷയങ്ങളിലെ അദ്ധ്യയനം താളം തെറ്റിക്കാനും,പുതിയ അദ്ധ്യാപക തസ്തികകൾ ഇല്ലാതാക്കാനും കാരണമാകുമെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും കേരള അറബിക് മുൻഷിസ്‌ അസോസിയേഷൻ പ്രസിഡന്റ് എ. എ. ജാഫർ, ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് കെ.എ.എം.എ നിവേദനം നൽകി.