കല്ലമ്പലം: പരിശോധന വ്യപകമായതോടെ കല്ലമ്പലം മേഖലയിൽ മത്സ്യം കിട്ടാനില്ല. ഇതോടെ കോഴിയിറച്ചിക്കും മാട്ടിറച്ചിക്കും ഡിമാൻഡ് ഉയർന്നു. കടകളിൽ തിരക്ക് വർദ്ധിച്ചതോടെ ഫാമുകളിൽ നിന്നെത്തുന്ന കോഴികൾക്ക് ദിനംപ്രതി അധിക വില ഈടാക്കുന്നതായും പരാതിയുണ്ട്. കല്ലമ്പലം പള്ളിക്കൽ മേഖലകളിൽ രണ്ടാഴ്ച മുമ്പ് ഒരുകിലോയ്ക്ക് 80 രൂപയും അടുത്ത ആഴ്ച 120 രൂപയുമായി, ഇൗ ആഴ്ചയിൽ വില 150ലുമെത്തി. ചിലയിടത്ത് 190രൂപ വാങ്ങിയെന്നും ആരോപണമുണ്ട്. തമിഴ്നാട്ടിൽ നിന്ന് കാലികളുടെ വരവ് കുറഞ്ഞതോടെ ബീഫിനും വില കുത്തനെ കൂടി. തഹസിൽദാരുടെ നേതൃത്വത്തിൽ പൗൾട്രിഫാമുകളിൽ പരിശോധന നടത്തി മുന്നറിയിപ്പ് നൽകിയെങ്കിലും വില ഉയരുകയാണ്.