ന്യൂഡൽഹി: ഇതൊരു നൊമ്പരപ്പിക്കുന്ന കണക്കാണ്. ഡൽഹിയിൽ കൊവിഡ് ബാധിക്കുന്ന 25 പേരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. ഈ ഭയം മുന്നിൽ വച്ചുകൊണ്ടാണ് ഡാേക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ നിൽക്കുന്നത്.
ഡൽഹിയിൽ രണ്ട് നഴ്സുമാർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതാണ് പുതിയ വിവരം. ഇവരിൽ ഒരാൾ ലോക്‌നായക് ഹോസ്പിറ്റലിലെ നഴ്സാണ്. ഇതോടെ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ട 400 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി.
നഗരത്തിലെ പ്രമുഖ ആശുപത്രിയായ ലോക്‌നായക് ഹോസ്പിറ്റലിൽ 651 കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്.