ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. 1000 ത്തിലധികം പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥരീകരിച്ചത്.
കൂടുതൽ ആരോഗ്യപ്രവർത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ തിരിച്ചടിയാകുന്നുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പ്രതിരോധ നടപടിസകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. ഡൽഹിയിലെ കാൻസർ സെൻറെറിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത്. ഇത് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്.