തിരുവനന്തപുരം: വ്യക്തിപരമായി അവഹേളിക്കാന്‍ സി.പി.എം ആസൂത്രിതമായി സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ പിന്തുണയുണ്ട്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. കെ.സുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു