ചിറയിൻകീഴ്: കുട്ടികൾക്കായി അഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ സംസ്‌കൃതി കല-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. അഴൂർ പഞ്ചായത്തിലെ കുട്ടികൾക്കും അഴൂർ സ്‌കൂളിലെ പൂർവ്വ വിദ്യാർഥികൾക്കും പങ്കെടുക്കാം. 10/16വയസു വരെ,പൊതു വിഭാഗം. പെൻസിൽ ഡ്രോയിംഗ്, കളർ ചിത്രം(ക്രയോൺസ്,വാട്ടർ കളർ,അക്രിലിക്), കവിത, കഥ. ഒരു വിഭാഗത്തിൽ ഒരു സൃഷ്ടി മാത്രം ഏപ്രിൽ 20വരെ അയക്കാം. അയക്കേണ്ട വാട്സ് ആപ്പ് നമ്പർ :9846949190. കൂടുതൽ വിവരങ്ങൾ ഫോൺ: 81292 73820, 9446615544.