ബംഗളൂരു: ബംഗളൂരുവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ബംഗ്ലൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാൾ ചികിത്സിച്ച ഒരാളുടെ ടെസ്റ്റ് റിസൽട്ട് പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. ഇവിടെ ജോലി ചെയ്തിരുന്ന അൻപത് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.