പാലോട്: ലോക്ക് ഡൗൺ തുടങ്ങിയതോടെ വീട്ടിലിരിപ്പായവർ സമയം ചെലവഴിക്കാൻ കണ്ടത്തിയത് അടുക്കളക്കൃഷിയും മട്ടുപ്പാവിലെ പച്ചക്കറി കൃഷിയുമൊക്കെയാണ്. ഇനി ലോക്ക് ഡൗൺ കഴിഞ്ഞ് സ്വന്തം തിരക്കിലേക്ക് തിരിച്ചുപോകുമ്പോൾ പച്ചക്കറി ചെടിയിൽ നിന്നും വിളവ് ലഭിക്കേണ്ട സമയമാകും. എന്നാൽ ഈ ചെടികൾക്ക് വരുന്ന രോഗങ്ങളും കീടങ്ങളുടെ ആക്രമണവുമെല്ലാം പലരെയും അലട്ടുന്ന വിഷമാണ്. എന്നാൽ അതിന് പ്രതിവിധിയുമുണ്ട്. നമുക്ക് വീട്ടൽ തന്നെ ജൈവ കീടനാശിനികൾ തയാറാക്കാവുന്നതാണ്. ചടികളെ സംരക്ഷിക്കുന്നതിന് നമുക്ക് തന്നെ ചെയ്തെടുക്കാവുന്ന ചില കീടനാശിനികളെക്കുറിച്ചുള്ള നിർദേശവുമായി എത്തിയിരിക്കുകയാണ് നന്ദിയോട് ക്യഷി ഭവനിലെ ഉദ്യോഗസ്ഥർ.

 ഇലമുരടിപ്പ് രോഗം

ഇലമുരടിപ്പ് രോഗം ബാധിച്ചാൽ ചെടി പൂക്കാതെയും കായ്ക്കാതെയും നശിച്ച് പോകുകയാണ് പതിവ്.

6 അല്ലി വെളുത്തുള്ളി, 5 കാന്താരിമുളക്, ഇഞ്ചി, അര സ്പൂൺ മഞ്ഞൾപ്പൊടി, അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരക്കുക. ശേശം 15 മില്ലി വേപ്പെണ്ണ ലായനിയിൽ ചേർത്ത് ലയിപ്പിക്കുക. രോഗം ബാധിച്ച ഭാഗത്ത് സ്പ്രേ ചെയ്യുക.

 ഇലപ്പുള്ളി രോഗം

പ്രധാനമായും ചീര, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി എന്നീ ചെടികളിലാണ് കണ്ടുവരുന്ന രോഗമാണ് ഇത്. രോഗം വന്ന ഇലയുടെ അടിഭാഗത്ത് പൊടിപോലെ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കാണാം. ഇലകൾ ചതവേറ്റ പോലെ വരുകയും പുള്ളികൾ വീഴുകയും ചെയ്യും.

കീടനാശിനി

പാൽക്കായം മഞ്ഞൾപ്പൊടി മിശ്രതം

40 ഗ്രാംപാൽക്കായം 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 8 ഗ്രാം സോഡാപ്പൊടി, 32 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിശ്രതം തയാറാക്കി രോഗം ബാധിച്ച ഇലകളുടെ ഇരു ഭാഗത്തും സ്പ്രേ ചെയ്യുക.

 ഇലചുരുട്ടിപ്പുഴു

പച്ചക്കറി ചെയികളിൽ പ്രധാനമായും കാണുന്ന കീടമാണ് ഇലചുരുട്ടിപ്പുഴുവിന്റെത്. ഇത് ചെടിയുടെ വളർച്ച മുരടിപ്പിച്ച് ചെടി വാടുന്നതിന് കാരണമാകുന്നു.

കീടനാശിനി

കാന്താരിമുളക് ലായനി

10 ഗ്രാം കാന്താരിമുളക്1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് 90 ലിറ്റർ വെള്ളം ചേർത്ത്

പുഴുക്കളുടെ മേൽ തളിക്കുക.

മുഞ്ഞ

പ്രധാനമായും പയറിനെ ബാധിക്കുന്ന രോഗമാണ് ഇത്. ഷഡ്പദങ്ങളാണ് ഇത് പരത്തുന്നത്. കറുത്ത നിറത്തിലും ചാര നിറത്തിലും ഉള്ള മണ്ണുകളോടുകൂടി ഇവ കാണപ്പെടുന്നു. ഇത് ചെടിയുടെ വളർച്ച മുരടിപ്പിക്കുകയും മറ്റ് ചെടികളിലേക്ക് പടരുകയും ചെയ്യും.

കീടനാശിനി

വേപ്പെണ്ണ എമൻഷൻ

അര ലിറ്റർ വെള്ളത്തിൽ 60ഗ്രാം ബാർസോപ്പ്(ഡിറ്റർജന്റ് ഒഴിവാക്കി) ലയിപ്പിച്ച് 1 ലിറ്റർ വേപ്പെണ്ണചേർത്ത് തളിക്കാം.