കുഴിത്തുറ: ഇഞ്ചിവിള ചെക്‌പോസ്റ്റിൽ ജോലി ചെയ്യുന്ന കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ഭക്ഷണവും സാനിട്ടൈസറും നൽകി തമിഴ്നാട് പൊലീസ്. കളിയിക്കാവിള ഇൻസ്‌പെക്ടർ സ്വർണലതയുടെയും എസ്.ഐ രഘു ബാലാജിയുടെയും നേതൃത്വത്തിൽ പാറശാല, ചെറുവാരക്കോണം, ഇഞ്ചിവിള എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇവ നൽകിയത്. കേരള പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും നൽകുന്നുണ്ട്.