തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ നേരത്തേ നൽകിയ ഇളവുകളിൽ വ്യക്തത വരുത്തിയും ചില വ്യവസായസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയും സംസ്ഥാന സർക്കാർ പുതിയ സർക്കുലർ ഇറക്കി. കൂടുതൽ ഇളവുകൾ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും.ബീഡി തൊഴിലാളികൾക്കും കളിമൺ തൊഴിലാളികൾക്കും പ്രവർത്തനാനുമതിയുണ്ട്.ടേയ്ക്ക് എവേ റെസ്റ്റോറന്റുകൾക്കും രാവിലെ 7 മുതൽ രാത്രി 9 വരെ അനുമതിയുണ്ടായിരിക്കും.റബർ തോട്ടങ്ങളിൽ റെയിൻഗാർഡ് മാറ്റുന്നവർക്കും ജാേലി നോക്കാം.
#പ്രവർത്തനാനുമതി
ലഭിച്ച വ്യവസായങ്ങൾ
കേരള മിനറൽസ്,ഇന്ത്യൻ റെയർ എർത്ത്സ്, ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ സിമന്റ്സ്,ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്,
#സഞ്ചാരാനുമതി
വിദേശപൗരൻമാരുടെ യാത്ര, കൊയ്ത് യന്ത്രങ്ങൾ, പെട്രോളിയം, ഗ്യാസ് ഉൽപന്നങ്ങൾ, കയറ്റുമതിക്കുള്ള വസ്തുക്കൾ,ഫയർസർവീസ്, ആംബുലൻസ്, പൊലീസ്, അവശ്യവസ്തുവിതരണം
#വിലക്ക്
വിദ്യാഭ്യാസം, ഗവേഷണം, ആരാധാനലായങ്ങൾ,വിനോദം,സംസ്ക്കാരം, കായികം,രാഷ്ട്രീയ പരിപാടികൾ അനുവദിക്കില്ല,ശവസംസ്ക്കാരത്തിന് 20 പേരിൽ കൂടുതൽ പാടില്ല.
#രാവിലെ 7 മുതൽ വൈകിട്ട് 5 വരെ:
റേഷൻ കടകൾ, കൺസ്യൂമർഫെഡ്, സപ്ളൈകോ സ്ഥാപനങ്ങൾ, പാലുൽപന്നങ്ങൾ, വളം വിത്തുകൾ, കീടനാശിനികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ
#വ്യാഴം,ഞായർ
കർഷക തൊഴിലാളികൾ, കാർഷിക ഉപകരണങ്ങൾ, സ്പെയർപാർട്സുകൾ, ദേശീയ പാതകളിലെ വർക്ക് ഷോപ്പുകൾ, ബൈക്ക്, കാർ റിപ്പയറിംഗ് സ്ഥാപനങ്ങൾ രാവിലെ 10 മുതൽ 5 വരെ
# ഞായർ
മൊബൈൽ ഫോൺ കമ്പ്യൂട്ടർ സ്ഥാപനങ്ങൾ, എ.സി, ഫാൻ വിൽപന സ്ഥാപനങ്ങൾ. രാവിലെ 10 മുതൽ 5 വരെ.
#തിങ്കൾ
ഇലക്ട്രീഷ്യൻ, പ്ളംബർ, എന്നിവർക്കും ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ എന്നിവയുടെ റിപ്പയറിംഗിനും തിങ്കളാഴ്ച രാവിലെ 10മുതൽ വൈകിട്ട് 5 വരെ
#ചൊവ്വ, വെള്ളി
ബുക്ക് ഷോപ്പുകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
#പതിവുപോലെ
ബാങ്ക്, എ.ടി.എമ്മുകൾ, പ്രിന്റ് ഇലക്ട്രോണിക് പത്ര മാദ്ധ്യമങ്ങൾ, ഇന്റർനെറ്റ് സർവീസ്, പെട്രോൾ പമ്പുകൾ, പാചകവാതക വിതരണം,വൈദ്യുതി വിതരണം, കോൾഡ് സ്റ്റോറേജ്, വെയർ ഹൗസിംഗ്, പ്രൈവറ്റ് സെക്യുരിറ്റി സർവ്വീസുകൾ.
#പഴയ ഇളവുകൾ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിർദ്ദേശിച്ച പ്രകാരം
പൊലീസ് ,ഫയർഫോഴ്സ്, പ്രതിരോധം, റവന്യു,തദ്ദേശസ്ഥാപനങ്ങൾ, മൃഗാശുപത്രി,കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് സ്ഥാപനങ്ങൾ,ജീവനക്കാർ, ഡ്രഗ്സ് കൺട്രോൾ,ആംബുലൻസ്,സഹ.വകുപ്പിലെ സാമൂഹ്യക്ഷേമപെൻഷൻവിഭാഗം, ഭക്ഷ്യവിതരണം,പ്രതിരോധാവശ്യത്തിനുള്ള ഉൽപാദനം,വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ, കൊവിഡ് കൺട്രോൾ ഐ.ടി.വിഭാഗം, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിഭാഗങ്ങൾ എന്നിവയ്ക്കുള്ള പ്രവർത്തനാനുമതി തുടരും.