തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാനത്ത് 24,04310 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. 941 പഞ്ചായത്തുകളിലായി 1031 സമൂഹ അടുക്കള പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 134ജനകീയ ഹോട്ടലുകളും ആരംഭിക്കാനായി. ഐസലേഷനിലുള്ളവരെ നിരീക്ഷിക്കാൻ 15989 വാർഡ് തല നിരീക്ഷണസമിതികൾ രൂപീകരിച്ചതായും അവർ അറിയിച്ചു.