fire-force

വർക്കല: കിണറ്റിൽ വീണ ഭാര്യയെയും രക്ഷപ്പെടുത്താൻ ഇറങ്ങിയ ഭർത്താവിനെയും വർക്കല ഫയർഫോഴ്സ് രക്ഷപ്പെടുത്തി .കഴിഞ്ഞ ദിവസം 7.30 നാണ് സംഭവം .ചെമ്മരുതി മുത്താന അമ്പിളി മുക്ക് സ്നേഹക്കൂട്ടിൽ രാജനാഥൻ - രാജി ദമ്പതികളെയാണ് രക്ഷപ്പെടുത്തിയത്. 80 അടിയോളം താഴ്ചയുളള കിണറ്റിൽ വീണ രാജിയെ രക്ഷപ്പെടുത്താനായി രാജനാഥൻ കയറിൽ തൂങ്ങി ഇറങ്ങി .എന്നാൽ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞില്ല .തുടർന്ന് വർക്കല ഫയർഫോഴ്സിലെ അസി: സ്റ്റേഷൻ ഓഫീസർ രാജൻ ,റെസ്ക്യു ഓഫീസർ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ കിണറ്രിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് കരയ്ക്കത്തിച്ച ശേഷം ഇരുവരെയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.