covid-19

കാശ്മീർ: കൊവിഡ് പരിശോധനക്കെത്തിയ ആരോഗ്യ സംഘത്തെ വീട്ടുകാർ ബന്ദികളാക്കി. ഇതറിഞ്ഞെത്തിയ പൊലീസും വീട്ടുകാരും തമ്മിൽ ഏറ്റുമുട്ടലായി. കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഒടുവിൽ ആരോഗ്യ സംഘത്തെ പൊലീസ് മോചിപ്പിച്ചു.

കാശ്മീർ ബുദാഗാമിലെ ഷെയ്ഖ്‌പോരയിലാണ് സംഭവം. കൊവിഡ് നിരീക്ഷണത്തിള്ള വ്യക്തിയെ സ്‌ക്രീനിംഗിന് വിധേയനാക്കാനും യാത്രാ വിവരങ്ങൾ അന്വേഷിച്ചറിയാനും എത്തിയ ചതൂര സബ്ഡിസ്ട്രിക്ട് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെയാണ് വീട്ടുകാർ തടവിലാക്കിയത്.

നിരീക്ഷണത്തിലുള്ളയാളെ സ്‌ക്രീനിംഗിന് വിധേയനാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ആരോഗ്യ സംഘത്തെ വീട്ടിനുള്ളിൽ ബന്ദികളാക്കുകയായിരുന്നു. വീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.