ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തനെതിരെ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയും ജാമിയ കോ ഓർഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്ററുമായ സഫൂറ സര്‍ഗാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രതിഷേധത്തിനാണ് അറസറ്റ്.
വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് സഫൂറക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ദില്ലി അക്രമവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥി നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.