വെള്ളറട: മലയോരമേഖലയിൽ പൊലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങി. ജനം നിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപകമായി പുറത്തേക്ക് ഇറങ്ങുന്ന സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുനുണ്ടോയെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടുപിടിക്കാനുമായി വെള്ളറട സർക്കിളിന്റെ പരിധിയിൽ ഇന്നലെ മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. വെള്ളറട ജംഗ്ഷനിൽ സി.ഐ എം. ശ്രീകുമാർ ഡ്രോൺ പറത്തി. അതിർത്തി മുഴുവൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുമെന്ന് സി ഐ പറഞ്ഞു.