മുടപുരം:മംഗലപുരം ഗ്രാമപഞ്ചായത്ത് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർ മാരായ കെ. എസ്. അജിത് കുമാർ, വി. അജികുമാർ, എം. ഷാനവാസ്, സി. ജയ്മോൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി. പി. മണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖിലേഷ്, വികാസ്, ദിവ്യാ തുടങ്ങിയവർ നേതൃത്വം നൽകി.