വെഞ്ഞാറമൂട്: വീഴ്‌ചയെ തുടർന്ന് നട്ടെല്ല് പൊട്ടി കിടപ്പിലായ വൃദ്ധയെ ജനമൈത്രി പൊലീസ് ആശുപത്രിയിലെത്തിച്ചു. ഒറ്റയ്‌ക്ക് താമസിക്കുന്ന ആനാകുടി സ്വദേശിയായ സാവിത്രി അമ്മയ്‌ക്കാണ് (75) ജനമൈത്രി പൊലീസ് തുണയായത്. ഇവരെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീറ്റ് ഓഫീസർമാരായ ഷജിനും സുധീറും വീട്ടിലെത്തി ഭക്ഷണം നൽകുകയും സമീപത്തെ പി.എച്ച്.സിയിൽ വിവരമറിയിക്കുകയും ചെയ്‌തു. തുടർന്ന് ഡോ. അനൂപും ഹെൽത്ത് ഇൻസ്‌പെക്ടർ ജയകുമാറുമെത്തി പരിശോധിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. മറ്റാരും തുണയില്ലാത്ത ഇവരെ പൊലീസുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂട്ടിരിപ്പിന് സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഫോട്ടോ: ബീറ്റ് ഓഫീസർമാരായ ഷജിനും
സുനീറും സാവിത്രിയമ്മയുടെ വീട്ടിൽ