കുവൈറ്റ്: കൊവിഡ് ബാധിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം കുവൈറ്റിൽ കുതിക്കുന്നു. പുതുതായി 45 ഇന്ത്യക്കാർക്കുകൂടി രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി. മൊത്തം എണ്ണം 1234 ആണ്.
പുതിയ രോഗികളിൽ 42 ഇന്ത്യക്കാർ ഉൾപ്പെടെ 71 പേർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്.
മൂന്ന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ എട്ടു പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ കുവൈറ്റ് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചു. 142 പേർ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1091 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.